Connect with us

International

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറിയെന്ന്‌  ട്രംപ് 

എക്സിലെ തത്സമയ ശബ്ദ സംപ്രേക്ഷണത്തിനായുള്ള സ്പേസസ് എന്ന പ്ലാറ്റ്ഫോമിലായിരുന്നു ഇലോണ്‍ മസ്‌കും ട്രംപുമായുള്ള അഭിമുഖം നടന്നത്.

Published

|

Last Updated

വാഷിങ്ടണ്‍ | അട്ടിമറി കാരണമാണ് ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനായതെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. എക്‌സില്‍ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിന്‍റെ പ്രതികരണം.

തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന സംവാദത്തില്‍ ബൈഡനെ താന്‍ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളില്‍ ഒന്നായിരുന്നു അത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബൈഡന്‍ നിര്‍ബന്ധിതനായി, ആ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നെന്നും ട്രംപ് പറഞ്ഞു.

പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ 20കാരന്‍ ട്രംപിനു നേരെ വെടിയുതിര്‍ത്ത സംഭവവും അഭിമുഖത്തില്‍ പരാമര്‍ശിക്കപ്പെടുകയുണ്ടായി. ഹാര്‍ഡ് ഹിറ്റ് എന്നാണ് ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. പ്രസംഗത്തിനിടെ വെടിയുണ്ടയാണ് ചെവിയില്‍ കൊണ്ടതെന്ന് എനിക്ക് പെട്ടെന്നുതന്നെ മനസിലായിരുന്നു. ദൈവത്തില്‍ വിശ്വസിക്കാത്തവരുണ്ടല്ലോ ഇവിടെ ,നാമെല്ലാം അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങണമെന്നാണ് ഞാന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

എക്സിലെ തത്സമയ ശബ്ദ സംപ്രേക്ഷണത്തിനായുള്ള സ്പേസസ് എന്ന പ്ലാറ്റ്ഫോമിലായിരുന്നു അഭിമുഖം നടന്നത്.

Latest