Connect with us

First Gear

ഇവി ലോകം ഇനി ഇവർ ഭരിക്കും; 682 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ കരുത്തർ വിപണിയിൽ

5 ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉൾപ്പെടെയാണ്‌ പുതിയ മോഡലുകളുടെ വരവ്‌.

Published

|

Last Updated

വി ലോകത്ത്‌ വൻ കുതിപ്പ്‌ ലക്ഷ്യമിട്ട്‌ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി പുറത്തിറക്കി മഹീന്ദ്ര.
കൂപ്പെ ഡിസൈനിലുള്ള ബിഇ 6ഇ (BE 6e), എക്‌സ്‌ഇവി 9ഇ (XEV 9e) എന്നീ മോഡലുകളാണ് ചെന്നൈയില്‍ നടന്ന ‘അണ്‍ലിമിറ്റ് ഇന്ത്യ’ ഇവന്‍റിൽ പുറത്തിറക്കിയത്.

മഹീന്ദ്രയുടെ ബോണ്‍-ഇവി ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 5 ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉൾപ്പെടെയാണ്‌ പുതിയ മോഡലുകളുടെ വരവ്‌.ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന സ്‌റ്റൈലിഷ്‌ ഡിസൈനാണ്‌ രണ്ട്‌ മോഡലിന്‍റെയും പ്രധാന പ്രത്യേകത. കിടിലൻ പെർഫോമൻസും ലോങ്‌ റേഞ്ചും ആധുനിക സജ്ജീകരണങ്ങളും വാഹനത്തെ ജനപ്രിയമാക്കുമെന്ന്‌ ഉറപ്പ്‌.
ഇൻഗ്ലോ പ്ലാറ്റ്ഫോമില്‍ സെമി-ആക്റ്റീവ് സസ്പെന്‍ഷന്‍, ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യ, അപ്ഡേറ്റ് ചെയ്ത ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നുവെന്ന് മഹീന്ദ്ര ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്‌.

ബിഇ 6ഇ (BE 6e)

18.90 ലക്ഷം രൂപയാണ് ബിഇ 6ഇ മോഡലിന്‍റെ എക്‌സ് ഷോറൂം പ്രാരംഭവില. 682 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 59 കിലോവാട്ടിന്‍റെയും 79 കിലോവാട്ടിന്‍റെയും രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. പവര്‍ കണക്കുകള്‍ 228 ബിഎച്ച്പിക്കും 281 ബിഎച്ച്പിക്കും ഇടയിലായിരിക്കും. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ടാകും. ബാറ്ററിക്ക് ലൈഫ് ടൈം വാറന്‍റിയും പ്രത്യേകതയാണ്‌. 2025 ഫെബ്രുവരിക്ക് ശേഷമാകും വാഹനം വിപണിയില്‍ ലഭ്യമാകുക.

എക്‌സ്‌ഇവി 9ഇ (XEV 9e)

എക്‌സ്‌ഇവി 9ഇയുടെ വില 21.90 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ബിഇ 6ഇയേക്കാള്‍വലിയ വാഹനമാണിത്. 59, 79 കലോവാട്ടിന്‍റെ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഇതിനും ലൈഫ് ടൈം വാറന്‍റി ലഭിക്കും. 656 കിലോമീറ്ററാണ് പരമാവധി റേഞ്ച്.

Latest