Kerala
തൊടുപുഴ ബിജു ജോസഫ് വധക്കേസ്: പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും
ഒന്നാം പ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലും തെളിവെടുപ്പ് നടത്തും.

ഇടുക്കി|തൊടുപുഴ ബിജു ജോസഫ് വധക്കേസില്‍ പ്രതികളുമായി പോലീസ് ഇന്നും തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. മര്‍ദനമേറ്റ ശേഷം അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോന്റെ വീട്ടിലാണെന്നും മരിച്ചെന്ന് ഉറപ്പാക്കാന്‍ ദേഹ പരിശോധന നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു. ശേഷം മൃതദേഹം ഗോഡൗണിലേക്ക് മാറ്റുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ജോമോന്‍, മുഹമ്മദ് അസ്ലം, ആഷിഖ് ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹമെത്തിച്ചത്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തും.
---- facebook comment plugin here -----