Connect with us

Kerala

ബിജു ജോസഫ് കൊലപാതകം; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി: ഇന്ന് തെളിവെടുപ്പ് നടത്തും

ചുങ്കത്തു നിന്ന് കാണാതായ ബിജുവിനെ മൂന്നു ദിവസത്തിനു ശേഷം കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ നിന്നാണ് കണ്ടെത്തിയത്.

Published

|

Last Updated

തൊടുപുഴ | ബിസിനസുകാരനായ ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.പ്രതികളെ ഇന്ന് തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും.

ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ച വാനും ബിജുവിന്റെ സ്‌കൂട്ടറും പോലീസ് ട്രാക്ക് ചെയ്തിട്ടുണ്ട്.ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

ചുങ്കത്തു നിന്ന് കാണാതായ ബിജുവിനെ മൂന്നു ദിവസത്തിനു ശേഷം കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ നിന്നാണ് കണ്ടെത്തിയത്. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണ് നീക്കം ചെയ്താണ് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്.

ബിജു ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. മുഖത്തും തലയിലും പരുക്കേറ്റ പാടുകളുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദിച്ചുവെന്നും പോലീസ് പറയുന്നു .

Latest