Connect with us

Idukki

തൊടുപുഴ നഗരസഭാ തിരഞ്ഞെടുപ്പ്: ഭരണം നിലനിര്‍ത്തി എല്‍ ഡി എഫ്

സി പി എം സ്ഥാനാര്‍ഥി സബീന ബിഞ്ചുവിന് വിജയം. അഭിപ്രായ ഭിന്നത കാരണം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

Published

|

Last Updated

തൊടുപുഴ | തൊടുപുഴ നഗരസഭയില്‍ മുസ്ലിം ലീഗ് പിന്തുണയോടെ എല്‍ ഡി എഫിന് അട്ടിമറി ജയം. സി പി എമ്മിലെ സബീന ബിഞ്ചു ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണ് ഭൂരിപക്ഷമുണ്ടായിട്ടും യു ഡി എഫിന് തിരിച്ചടിയായത്. ഹാജരായ 32 പേരില്‍ സബീനയ്ക്ക് ലീഗിന്റെ അഞ്ച് കൗണ്‍സില ര്‍മാരുടേതടക്കം 14 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ദീപക്കിന് പത്തും. ആറു വോട്ട് നേടിയ ലീഗ് സ്ഥാനാര്‍ഥി എം എ കരീം ആദ്യ റൗണ്ടില്‍ പുറത്തായി.

10 എല്‍ ഡി എഫ് കൗണ്‍സിലര്‍മാരില്‍ മെര്‍ളി രാജു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ ദീപക്കിനെ പിന്തുണച്ചു. കൂടാതെ ദീപക്കിന് ആറ് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരും കേരള കോണ്‍ഗ്രസ് ജെ യിലെ ജോസഫ് ജോണും മുന്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജും മുസ്ലിം ലീഗ് സ്വതന്ത്രന്‍ ജോര്‍ജ് ജോണും വോട്ട് ചെയ്തു. രണ്ടാം റൗണ്ടില്‍ പുറത്തായ എട്ട് അംഗങ്ങളുള്ള ബി ജെ പി അവസാന റൗണ്ടില്‍ വിട്ടുനിന്നു.

ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍ വരണാധികാരിയായിരുന്നു. കൗണ്‍സില്‍ നടക്കവേ നഗരസഭ കാര്യാലയത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ്-ലീഗ് സംഘര്‍ഷമുണ്ടായി. വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. കൂറുമാറിയ മെര്‍ളി രാജുവിനെ പോലീസ് കാവലില്‍ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും എല്‍ ഡി എഫ് പ്രതിഷേധം മൂലം നടന്നില്ല. സി പി എം കൗ ണ്‍സിലര്‍ ആര്‍ ഹരി രോഗബാധിതനായതിനാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. സി പി ഐയുടെ ജോസ് മഠത്തില്‍ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.

യു ഡി എഫിന് 13 ഉം എല്‍ ഡി എഫിന് 12ഉം ബി ജെ പിക്ക് എട്ടും കൗണ്‍സിലര്‍മാരാണുണ്ടായിരുന്നത്. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. മുസ്ലിം ലീഗ്-ആറ്, കോണ്‍ഗ്രസ്സ്-ആറ്, കേരള കോണ്‍ഗ്രസ് ജെ-ഒന്ന് എന്നിങ്ങനെയാണ് യു ഡി എഫ് കക്ഷിനില.

 

 

 

 

 

---- facebook comment plugin here -----

Latest