Connect with us

Kerala

തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജിവച്ചു

കാരൂപ്പാറ വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ സനീഷിനെ  എല്‍ ഡി എഫ് പിന്തുണച്ചു ചെയര്‍മാന്‍ ആക്കുകയായിരുന്നു.

Published

|

Last Updated

തൊടുപുഴ|തൊടുപുഴ മുന്‍സിപ്പല്‍ എഞ്ചിനീയര്‍ കൈക്കൂലി വാങ്ങി പിടിയിലായ കേസില്‍ രണ്ടാം പ്രതിയായതിനെ തുടര്‍ന്നുളള അവിശ്വാസം തിങ്കളാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജിവച്ചു. ഇടുക്കി പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മൂന്നര വര്‍ഷത്തെ നേട്ടങ്ങളടക്കം വിവരിച്ചു കൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

കാരൂപ്പാറ വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ സനീഷിനെ  എല്‍ ഡി എഫ് പിന്തുണച്ചു ചെയര്‍മാന്‍ ആക്കുകയായിരുന്നു. എല്‍ ഡി എഫ് തന്നെയാണ് അവിശ്വാസം അവതരിപ്പിക്കുന്നതും. 35ല്‍ നിലവിലുളള 33 അംഗങ്ങളുടെയും എതിര്‍പ്പുളളതിനാല്‍ സ്ഥാനനഷ്ടം ഉറപ്പായ സാഹചര്യത്തിലാണ് രാജി. തന്റെ കൈകള്‍ ശുദ്ധമാണ്. സഹ കൗണ്‍സിലര്‍മാര്‍ക്ക് വിഷമം ഉണ്ടാകാതിരിക്കാനാണ് രാജിയെന്നും സനീഷ് പറഞ്ഞു. നിലവില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിലാണ് സനീഷ്. ഇനി സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും സനീഷ് പറഞ്ഞു.

 

Latest