Idukki
തൊടുപുഴ നഗരസഭ യുഡിഎഫിന്; കെ ദീപക് ചെയർമാൻ
ദീപക്കിന് യൂ ഡി എഫ് ന്റെ 14 വോട്ടും എൽ ഡി എഫിലെ മിനി മധുവിന് 12 വോട്ടുമാണ് ലഭിച്ചത്.

തൊടുപുഴ| തൊടുപുഴ നഗരസഭ ചെയർമാനായി കോൺഗ്രസ്സിലെ കെ ദീപക് തിരഞ്ഞെടുക്കപ്പെട്ടു. ദീപക്കിന് യൂ ഡി എഫ് ന്റെ 14 വോട്ടും എൽ ഡി എഫിലെ മിനി മധുവിന് 12 വോട്ടുമാണ് ലഭിച്ചത്.
ബി ജെ പിയുടെ എട്ട് അംഗങ്ങൾ വിട്ടു നിന്നു. 35 അംഗ കൗൺസിലിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.
ഇടുക്കി സബ് കളക്ടർ അനൂപ് ഖാർഗ് വരണാധികാരി ആയിരുന്നു. സി പി എം ചെയർപേഴ്സൺ സബീന ബിഞ്ചു അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
---- facebook comment plugin here -----