mm mani mla
തൊടുപുഴക്കാരുടെ ഗതികേട്: പി ജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടര്‍മാര്‍ മാര്‍ച്ച് നടത്തണമെന്ന് എം എം മണി
ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തിട്ടും പി ജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല

ഇടുക്കി | കൃത്യമായി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെതിരെ ശക്തമായ ആക്ഷേപവുമായി സി പി എം നേതാവ് എം എം മണി എം എല്‍ എ.
ജന പ്രതിനിധി നിയമസഭയില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ പി ജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടര്‍മാര്‍ മാര്‍ച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്ത് സി പി എം സംഘടിപ്പിച്ച പരിപാടിയിലാണ് പി ജെ ജോസഫിനെതിരെ എം എം മണി രൂക്ഷമായി വിമര്‍ശനമുന്നയിച്ചത്.
തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്ന് അദ്ദേഹം പറഞ്ഞു. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തിട്ടും പി ജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്‍ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി ജെ ജോസഫ് ഇല്ല. ഈ അവസ്ഥയില്‍ പി ജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടര്‍മാര്‍ മാര്‍ച്ച് നടത്തുകയാണ് വേണ്ടത്-അദ്ദേഹം പറഞ്ഞു.