Connect with us

Kerala

കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമെന്ന് തോമസ് ഐസക്

കാന്തപുരത്തോട് ബഹുമാനമെന്നും ജമാഅത്തെ ഇസ്‌ലാമിയെ പോലെയല്ലെന്നും ഐസക്

Published

|

Last Updated

കോഴിക്കോട് | സ്ത്രീ പൊതുരംഗ പ്രവേശന വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇസ്ലാമിക വിധി പ്രസ്താവനയെ തള്ളാതെ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാന്തപുരത്തോട് ഞങ്ങള്‍ക്ക് ഒരു ബഹുമാനമുണ്ട്. മുസ്‌ലിം മതരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്തവരാണ്. ജമാഅത്തെ ഇസ്‌ലാമിയെ പോലെയല്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഞങ്ങള്‍ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ഏതായാലും സ്ത്രീക്ക് രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത് മതത്തില്‍ മാത്രമല്ല, സര്‍വതലത്തിലുമുണ്ട്. സ്ത്രീക്ക് തുല്യത വേണമെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുടെ പാര്‍ട്ടിയിലും ആ രീതിയിലുള്ള പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കും. പാര്‍ട്ടി സ്ഥാനങ്ങളില്‍ വനിതകള്‍ വരും. നേതൃത്വത്തില്‍ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങളെന്നും തോമസ് ഐസക് പറഞ്ഞു.