union budget 2022
കേന്ദ്ര ബജറ്റ് സാധാരണക്കാരെ പരിഹസിക്കുന്നതെന്ന് തോമസ് ഐസക്
പെട്രോള്‍, ഡീസല്‍ അധിക നികുതി കുറക്കുക മാത്രമാണ് വിലക്കയറ്റം തടയാനുള്ള പോംവഴിയെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തിരുവനന്തപുരം | ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. കൊവിഡ് കാരണം ദരിദ്രരായത് പാവങ്ങള്‍ മാത്രമാണ്. എന്നാല്‍ പാവങ്ങളെ അവഗണിച്ചുവെന്നും ബജറ്റില്‍ പറഞ്ഞതൊന്നും യാഥാര്‍ഥ്യമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച തുക കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ്. വളം സബ്‌സിഡി 25 ശതമാനവും ഭക്ഷ്യ സബ്‌സിഡി 28 ശതമാനവും വെട്ടിക്കുറച്ചു. വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും തടയാന്‍ ഒന്നുമില്ല. പെട്രോള്‍, ഡീസല്‍ അധിക നികുതി കുറക്കുക മാത്രമാണ് വിലക്കയറ്റം തടയാനുള്ള പോംവഴിയെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
---- facebook comment plugin here -----