Connect with us

Kerala

എന്‍ സി പിയിലെ പ്രതിസന്ധികള്‍ക്കിടെ മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കി തോമസ് കെ തോമസ് എംഎല്‍എ; ഇന്ന് ശരത്പവാറിനെ കാണും

മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ അജിത് പവാര്‍ പക്ഷത്തേക്ക് മാറുമെന്ന ഭീഷണിയും ഇദ്ദേഹത്തില്‍ നിന്നും ഉണ്ടായേക്കാം

Published

|

Last Updated

ന്യൂഡല്‍ഹി |  ദേശീയതലത്തില്‍ എന്‍സിപി നേരിടുന്ന പ്രതിസന്ധിക്കിടെ അവസരം മുതലെടുത്ത് മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കി സംസ്ഥാന എന്‍സിപിയിലെ എംഎല്‍എ തോമസ് കെ തോമസ്. രണ്ടരവര്‍ഷത്തിനുശേഷം മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസ് അവകാശം ഉന്നയിച്ചിരുന്നെങ്കിലും കേരള നേതൃത്വം അദ്ദേഹത്തെ തഴയുകയായിരുന്നു.

ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്ന തോമസ് കെ തോമസിന് മുന്നിലേക്കാണ് പാര്‍ട്ടിയിലെ പുതിയ പ്രതിസന്ധി വന്നെത്തുന്നത്. പുതിയ സാഹചര്യത്തില്‍ ശരദ് പവാറിനെ കണ്ട് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ മന്ത്രിസ്ഥാനം നേടാനാണ് തോമസ് നീങ്ങുന്നതെന്നാണ് സൂചന.സംസ്ഥാന മന്ത്രിസഭയുടെ കേന്ദ്രവിരുദ്ധസമരത്തില്‍ പങ്കെടുക്കാനായി ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഇന്ന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ മന്ത്രിസ്ഥാനത്തിനായി ആവശ്യമുന്നയിച്ചേക്കും. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ അജിത് പവാര്‍ പക്ഷത്തേക്ക് മാറുമെന്ന ഭീഷണിയും ഇദ്ദേഹത്തില്‍ നിന്നും ഉണ്ടായേക്കാം, ആലപ്പുഴ, എറണാകുളം, കോട്ടയം ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ നേതാക്കളും തനിക്കൊപ്പമുണ്ടെന്ന അവകാശ വാദവും തോമസ് കെ തോമസ് ഉന്നയിക്കുന്നുണ്ട്.

Latest