Kerala
തോമസ് കെ തോമസ് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍
പി കെ രാജന്‍ മാസ്റ്റര്‍, പി എം സുരേഷ് ബാബു എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം | തോമസ് കെ തോമസിനെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. സംസ്ഥാന എന്‍ സി
പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവിയെ കുറിച്ച് അന്തിമ തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രനാണ് അധ്യക്ഷ പദവിയിലേക്ക് തോമസ് കെ തോമസിന്റെ പേര് മുന്നോട്ട് വെച്ചിരുന്നത്.
പി കെ രാജന്‍ മാസ്റ്റര്‍, പി എം സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി സി ചാക്കോ രാജിവെച്ച ഒഴിവിലാണ് തോമസ് കെ തോമസിനെ തിരഞ്ഞെടുത്തത്.
---- facebook comment plugin here -----