Kerala
തോമസ് കെ തോമസ് എന്‍ സി പി പ്രസിഡന്റായി ചുമതലയേറ്റു
ചടങ്ങില്‍ പി സി ചാക്കോ പങ്കെടുത്തില്ല

കൊച്ചി | എന്‍ സി പി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് സ്ഥാനമേറ്റെടുത്തു. ചടങ്ങില്‍ പി സി ചാക്കോ പങ്കെടുത്തില്ല. എന്‍ സി പിയില്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം തോമസ് കെ തോമസ് പറഞ്ഞു.
ചില വിഷയങ്ങളുള്ളത് പരിഹരിക്കും. മന്ത്രിയുമായും മറ്റ് പ്രശ്‌നങ്ങളില്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനുണ്ടെന്നും അത് ഉടനുണ്ടാകും. ഇനി തീരുമാനങ്ങളെല്ലാം കമ്മിറ്റി കൂടിയായിരിക്കും തീരുമാനിക്കുക. ഒറ്റക്ക് ഒരു തീരുമാനം എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----