Kerala
മന്ത്രി ആര്‍ ബിന്ദുവിനെതിരായ തോമസ് ഉണ്ണിയാടന്റെ തിരഞ്ഞെടുപ്പു ഹരജി തള്ളി
കൊച്ചി | മന്ത്രി ആര്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹരജി തള്ളി.
ഹരജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രഫസര്‍ അല്ലാതിരിന്നിട്ടും പ്രഫസര്‍ എന്ന പേരില്‍ വോട്ട് ചോദിച്ചു ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹരജിയില്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു.
2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് പ്രകാരം, സര്‍വിസില്‍ തുടരുന്ന കോളജ് അധ്യാകര്‍ക്ക് മാത്രമേ പ്രഫസര്‍ പദവി നല്‍കാനാകൂ. കേരളവര്‍മ കോളജില്‍ ഇംഗ്ലിഷ് അധ്യാപികയായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ബിന്ദു ജോലി രാജിവച്ചു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രഫസര്‍ പദവി ഉപയോഗിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടിയെന്നുമായിരുന്നു ഉണ്ണിയാടന്റെ ഹര്‍ജി.
തന്റെ രാഷ്ട്രീയ ജീവിതത്തെ അപഹസിക്കാനുള്ള ശ്രമമാണ് ഹരജിക്കുപിന്നില്‍ നടന്നതെന്നും ഹരജി കോടതി തള്ളിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.