Connect with us

Kerala

ഇരട്ട വോട്ടെന്ന് ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റാക്കും; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെങ്കില്‍ നടപടിയുണ്ടാകും: പാലക്കാട് ജില്ലാ കലക്ടര്‍

മറ്റൊരു മണ്ഡലത്തില്‍ വോട്ടുണ്ടെന്നുള്ളത് മറച്ചുവെച്ച് ബോധപൂര്‍വം വോട്ടു ചെയ്യാന്‍ വന്നാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും

Published

|

Last Updated

പാലക്കാട് |  പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങള്‍ സ്വാകരിച്ചുവരുന്നതായി പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര. പരാതികള്‍ കൃത്യമായ പരിശോധന നടത്തിയിട്ടുണ്ട്. കൃത്യമായ ഇടപെടലുകളുണ്ടാകും.ഇരട്ട വോട്ടെന്ന ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റായി മാറ്റുമെന്നും കലക്ടര്‍ പറഞ്ഞു

ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയവര്‍ വോട്ടു ചെയ്യാന്‍ വന്നാല്‍ അതിന് കൃത്യമായ നടപടിക്രമമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച നടപടിക്രമം അനുസരിച്ചു മാത്രമേ അവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റുകയുള്ളൂ എന്നും കലക്ടര്‍ വ്യക്തമാക്കി.

മറ്റൊരു മണ്ഡലത്തില്‍ വോട്ടുണ്ടെന്നുള്ളത് മറച്ചുവെച്ച് ബോധപൂര്‍വം വോട്ടു ചെയ്യാന്‍ വന്നാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും. ഇരട്ട വോട്ടു വന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ അതില്‍ അന്വേഷണവും നടപടിയും ഉണ്ടാകും. ബിഎല്‍ഒ അടക്കം ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ അതില്‍ നടപടി സ്വീകരിക്കും. പ്രത്യേക ലിസ്റ്റിലുള്ളവര്‍ വോട്ടു ചെയ്യാന്‍ എത്തിയാല്‍ അവരുടെ ഒപ്പും ഫോട്ടോയും എടുത്ത്, അവരുടെ രേഖകളെല്ലാം വിശദമായി പരിശോധിച്ച ശേഷമാകും വോട്ടു ചെയ്യാന്‍ അനുവദിക്കുകയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി

 

Latest