Connect with us

National

ബലാത്സംഗക്കേസില്‍ അറസ്റ്റിലായവര്‍ അതിജീവിതയുടെ വീടിന് തീയിട്ടു;രണ്ട് കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതര പൊള്ളല്‍

സംഭവത്തില്‍ ആറ് മാസവും രണ്ട് മാസവും പ്രായമായ കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

Published

|

Last Updated

ഉന്നാവ്| ബലാത്സംഗക്കേസില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങിയ ശേഷം അതിജീവിതയുടെ വീടിന് തീയിട്ടു. സംഭവത്തില്‍ ആറ് മാസവും രണ്ട് മാസവും പ്രായമായ കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം.

2022 ഫെബ്രുവരിയിലാണ് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത്. അതിക്രമത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും തുടര്‍ന്ന് സെപ്തംബറില്‍ പ്രസവിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇരുവരും അറസ്റ്റിലായെങ്കിലും കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.

തുടര്‍ന്ന് പ്രതി ചേര്‍ക്കപ്പെട്ടവര്‍ അതിജീവിതയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സംഘം അതിജീവിതയുടെ അമ്മയെയും അച്ഛനെയും മര്‍ദ്ദിക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തു.

Latest