Connect with us

Kerala

2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ല; ആരോഗ്യ വകുപ്പ് ഉത്തരവ്

എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്

Published

|

Last Updated

തിരുവനന്തപുരം| 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്നുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ 2005 ഒക്ടോബര്‍ 25നാണ് നിരോധിക്കപ്പെട്ടത് .

പുതിയ ഉത്തരവ് പ്രാബല്ല്യത്തില്‍ വരുന്നതോടെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായവും സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്ന 6728 പേരുടെ പട്ടികയില്‍ നിന്ന് ആയിരത്തിലേറെ കുട്ടികള്‍ പുറത്താകും.

അതേസമയം ഉത്തരവില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതര്‍ രംഗത്തെത്തി. 2011ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങള്‍ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടൊണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആരോഗ്യ വകുപ്പിന്റെ ഇത്തരമൊരു ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയുണ്ടൈന്നും ദുരിതബാധിതര്‍ ആരോപിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള സെല്‍ യോഗം അവസാനമായി ചേര്‍ന്നത് ജനുവരിയിലാണ്.

 

 

 

---- facebook comment plugin here -----

Latest