Connect with us

Editors Pick

ഹമാസ് തടങ്കലിൽ നിന്ന് മോചിതരായവർക്ക് പറയാനുള്ളത് കരുതലിന്റെയും മനുഷ്യത്വത്തിന്റെയും കഥ

"നല്ല വൃത്തിയുള്ള അന്തരീക്ഷമായിരുന്നു. മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും ഞങ്ങൾക്ക് ലഭിച്ചു. എല്ലാവരുടെയും ആരോഗ്യസ്ഥിയെ മാനിച്ച് ഒരു ഡോക്ടറുടെ സേവനം എപ്പോഴും ലഭ്യമായിരുന്നു. എല്ലാ സ്ത്രീകൾക്കും ആർത്തവദിനങ്ങളിൽ എല്ലാവിധ സാനിറ്ററി സാഹചര്യങ്ങളും വൃത്തിയുളള ചുറ്റുപ്പാടുകളും ഉറപ്പാക്കി"- ലിഫ്ഷിറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

Published

|

Last Updated

ഗസ്സ സിറ്റി | പാശ്ചാത്യ ലോകത്തിന് മുന്നിൽ ഭീകരതയുടെ പ്രതിരൂപമാണ് ഹമാസ്. പിറന്ന മണ്ണിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അവരുടെ ചില ചെയ്തികൾ അതിന് കാരണമായിട്ടുണ്ടെന്നത് നേര് തന്നെ. എന്നാൽ ഹമാസ് ഭീകരരുടെ മനുഷ്യത്വത്തെ കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. ഹമാസിന്റെ തടങ്കലിൽ നിന്ന് മോചിതരായ രണ്ട് ഇസ്റാഈലി വനിതകൾ പറയുന്നത് അവർ നൽകിയ കരുതലിന്റെയും ദയാവായ്പിന്റെയും കഥ.

വടക്കൻ ഗസ്സയിൽ ഇസ്‌റാഈൽ ആക്രമണം തുടരുന്നതിനിടെയാണ് 79 കാരിയായ ന്യൂഡിറ്റ് കൂപ്പർ, 85 കാരിയായ യൊച്ചവത്ത് ലിഫ്ഷിറ്റ്‌സ് എന്നിവരെ ഹമാസ് മോചിതരാക്കിയത്. ഇരുവരുടെയും പ്രായാധിക്യവും ശാരീരികാസ്വാസ്ഥ്യങ്ങളും കണക്കിലെടുത്തായിരുന്നു മോചനം. ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥശ്രമങ്ങൾക്ക് ഒടുവിലിലാണ് മോചനം സാധ്യമായത്. ഇരുവരും നിലവിൽ ടെൽഅവീവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ചത്തെ ഹമാസ് തടങ്കലിൽ തങ്ങൾ അനുഭവിച്ച കരുതലിനെ കുറിച്ചാണ് ലിഫ്ഷിറ്റ്സ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

“തുരങ്കങ്ങളിലൂടെ 25 പേരടങ്ങുന്ന ഒരു സംഘമായായാണ് ഞങ്ങളെ ഹമാസ് കേന്ദ്രങ്ങളിൽ എത്തിച്ചത്. ചിലന്തിവല പോലെ തോന്നിച്ച തുരങ്കത്തിനുള്ളിലൂടെ ഏറെ നടന്ന ശേഷമാണ് ഹമാസ് പാളയത്തിൽ എത്തിയത്. അവർ ഖുർആനിൽ വിശ്വസിക്കുന്ന ആളുകളാണെന്നും നിങ്ങളെ ഉപദ്രവിക്കില്ലെന്നും ഞങ്ങളെ കൊണ്ടുപോയവർ പറഞ്ഞിരുന്നു. ഹമാസിന്റെ കേന്ദ്രത്തിൽ എത്തിയതോടെ തങ്ങളെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഞങ്ങൾക്ക് വേണ്ട ചികിത്സകൾ നൽകി”.

“നല്ല വൃത്തിയുള്ള അന്തരീക്ഷമായിരുന്നു. മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും ഞങ്ങൾക്ക് ലഭിച്ചു. എല്ലാവരുടെയും ആരോഗ്യസ്ഥിയെ മാനിച്ച് ഒരു ഡോക്ടറുടെ സേവനം എപ്പോഴും ലഭ്യമായിരുന്നു. എല്ലാ സ്ത്രീകൾക്കും ആർത്തവദിനങ്ങളിൽ എല്ലാവിധ സാനിറ്ററി സാഹചര്യങ്ങളും വൃത്തിയുളള ചുറ്റുപ്പാടുകളും ഉറപ്പാക്കി. ഒരു പാരാമെഡിക്കൽ ജീവനക്കാരൻ എപ്പോഴും മരുന്നുകൾ നൽകി. പരിക്കേറ്റ ചെറുപ്പക്കാരെയും ചികിത്സിപ്പിച്ച് മെച്ചപ്പെട്ട അവസ്ഥയിൽ എത്തിച്ചു”- ലിഫ്ഷിറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

അണുബാധകളിൽ നിന്നും സ്ത്രീകളെ രക്ഷിക്കാൻ ശുചിത്വം എപ്പോഴും ഉറപ്പാക്കിയിരുന്നുവെന്നും ഇസ്റാഈലി വനിതകൾ പറയുന്നു. ഹമാസ് സംഘം കഴിച്ചിരുന്ന എല്ലാ ഭക്ഷണങ്ങളും തടവിലാക്കപ്പെട്ട എല്ലാവർക്കും നലകിയിരുന്നു. ചീസും കക്കിരിയുമായിരുന്നു പ്രധാന ഭക്ഷണം. തട്ടിക്കൊണ്ടുപോയ ദിനങ്ങളിലെ ആദ്യദിനങ്ങളിലെ നരകയാതനയിൽ ഇത്തരമൊരു തിരിച്ചു വരവ് പ്രതിക്ഷിച്ചില്ലെന്ന് ലിഫ്ഷിറ്റ്‌സ് പറയുന്നു.

ഒക്ടോബർ ഏഴിന് ഇസ്‌റാഈലിൽ നിന്നും തട്ടിക്കൊണ്ടുപ്പോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

---- facebook comment plugin here -----

Latest