Connect with us

Kerala

സ്ഥാനങ്ങളിലിരിക്കുന്നവര്‍ വിലക്ക് ലംഘിക്കരുത്; ഖാര്‍ഗെക്ക് വോട്ടുചെയ്യുമെന്ന സുധാകരന്റെ പ്രസ്താവനക്കെതിരെ എം കെ രാഘവന്‍

ഖാര്‍ഗെക്കെതിരെ മത്സരിക്കുന്ന ശശി തരൂരിന്റെ കഴിവുകളെ കുറച്ചുകാണാന്‍ ആര്‍ക്കും സാധിക്കില്ല. തരൂരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് വോട്ടുചെയ്യുമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനക്കെതിരെ എം കെ രാഘവന്‍ എം പി. കെ പി സി സി അധ്യക്ഷ പദവിയിലിരുന്നു കൊണ്ടുള്ള സുധാകരന്റെ പ്രസ്താവന ശരിയായില്ലെന്ന് രാഘവന്‍ പറഞ്ഞു. സ്ഥാനങ്ങളിലിരിക്കുന്നവര്‍ വിലക്ക് ലംഘിക്കരുത്.

ഖാര്‍ഗെക്കെതിരെ മത്സരിക്കുന്ന ശശി തരൂരിന്റെ കഴിവുകളെ കുറച്ചുകാണാന്‍ ആര്‍ക്കും സാധിക്കില്ല. തരൂരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണുള്ളത്. തരൂരിനെതിരെ ഉയരുന്നത് ബോധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന വാദമുഖങ്ങളാണ്. അദ്ദേഹത്തെ കുറിച്ച് മനസിലാക്കുകയും പഠിക്കുകയും ചെയ്ത ആരും അങ്ങനെ പറയില്ലെന്നും രാഘവന്‍ പറഞ്ഞു.

ഇന്ന് രാവിലെ 10നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിക്കുക. വൈകീട്ട് നാലിന് അവസാനിക്കും. 19 നാണ് ഫലപ്രഖ്യാപനം. 9,308 വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുക.

രാജ്യത്താകെ 68 പോളിങ് ബൂത്തുകളാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് അതോറിറ്റി സജ്ജമാക്കിയിട്ടുള്ളത്. കേരളത്തില്‍ കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. രണ്ട് ബൂത്തുകളാണ് ഇവിടെയുള്ളത്. യു പിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്-1,238. ആറ് ബൂത്തുകളാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്.

 

 

Latest