Connect with us

karipur airport issue

സ്പൈസ് ജെറ്റില്‍ എത്തിയവര്‍ക്ക് ലഗേജ് ലഭിച്ചത് ദിവസങ്ങള്‍ക്ക് ശേഷം

ദുബൈയില്‍ നിന്ന് കോഴിക്കോട് എത്തിയ യാത്രക്കാര്‍ക്കാണ് ബുദ്ധിമുട്ട് നേരിട്ടത്

Published

|

Last Updated

ദുബൈ | സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തവര്‍ക്ക് ലഗേജ് ലഭിച്ചത് ദിവസങ്ങള്‍ക്ക് ശേഷം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ യാത്ര ചെയ്തവര്‍ക്കാണ് ദിവസങ്ങള്‍ കഴിഞ്ഞു ലഗേജ് ലഭിച്ചത്.

കോഴിക്കോട് വിമാനത്താവളത്തില്‍ ലഗേജിന് കാത്തിരുന്നിട്ടും ലഗേജ് ലഭിക്കാത്തപ്പോള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ലഗേജ് ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവന്നില്ല എന്ന വിവരം യാത്രക്കാര്‍ അറിയുന്നത്. തിങ്കളാഴ്ച നാട്ടിലെത്തിയവര്‍ക്ക് ലഗേജ് ലഭിച്ചത് ബുധനാഴ്ചയും വ്യാഴാഴ്ച്ചയുമാണ്. ചൊവ്വാഴ്ച ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് വിമാനമില്ലെന്നാണ് ലഗേജ് വൈകാന്‍ കാരണമായി വിമാന അധികൃതര്‍ പറഞ്ഞത്.

തെറ്റ് വിമാനകമ്പനിയുടെ ഭാഗത്ത് നിന്നായിട്ടും കോഴിക്കോട്ടുള്ള സ്പൈസ് ജെറ്റ് ജീവനക്കാര്‍ യാത്രക്കാരോട് ദിക്കാര പരമായ സമീപനമാണ് സ്വീകരിച്ചതെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞു. ലഗേജ് വൈകിയതിന് കാരണം അന്വേഷിച്ച യാത്രക്കാരോട് വിമാന ജീവനക്കാര്‍ തട്ടിക്കയറിയതായും യാത്രക്കാര്‍ പറഞ്ഞു.

 

Latest