Connect with us

Kerala

കൊല്ലം ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ

15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.

Published

|

Last Updated

കൊല്ലം|കൊല്ലം ചടയമംഗലത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ. സംഭവത്തെതുടര്‍ന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭഷ്യ വിഷബാധയേറ്റത്. ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.

തലകറക്കം, ഛര്‍ദ്ദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പേര്‍ വിവിധ ആശുപത്രികളിലായാണ് ചികിത്സ തേടിയത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചടയമംഗലം കീഴ്തോണി സ്വദേശി അജ്മി മകന്‍ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയില്‍ എത്തി രേഖപെടുത്തി. സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്തു.

 

 

 

 

---- facebook comment plugin here -----

Latest