Connect with us

Organisation

കേരളത്തിൻ്റെ മതേതര മനസുകൾ തകർക്കുന്നവരെ കരുതണം: എം കെ പ്രേമചന്ദ്രൻ എം പി

ഐ സി എഫ്‌ ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സദസ്സ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു എം പി

Published

|

Last Updated

ദമാം | സാംസ്കാരിക കേരളത്തിലെ രാഷ്ട്രീയ മതേതര മനസുകൾ തകർക്കുന്നവരെ കരുതിയിരിക്കണമെന്നും ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയിൽ മതേതര പാരമ്പര്യ  മുഖം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. കേരളത്തിന്റേത് മതനിരപേക്ഷ മനസാണെന്നും വര്‍ഗീയതയെ അംഗീകരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും  അദ്ദേഹം പറഞ്ഞു.
‘സ്നേഹകേരളം ആശങ്കയുണ്ടോ? പരിഹാരങ്ങൾ?’ എന്ന ശീർഷകത്തിൽ ഐ സി എഫ്‌ ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സദസ്സ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു എം പി. ജനാധിപത്യ രാജ്യത്തെ പൗരന്മാർക്ക്  വിശ്വാസങ്ങള്‍ അനുസരിച്ച് ജിവിക്കാനുള്ള അധികാരമാണ് മതനിരപേക്ഷത ഉറപ്പുനല്‍കുന്നത്. ഇതിനെ തകർക്കുന്ന ഗൂഡ ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാംസ്കാരിക കേരളത്തിന്റെ സാമൂഹിക ജീവിതത്തെയും, കൂട്ടായ്മകളെയും ഭിന്നിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ എന്ന ശീർഷകത്തിൽ നടത്തിവരുന്ന ക്യമ്പയിന്റെ ഭാഗമായാണ് സ്നേഹ സദസ്സ് സംഘടിപ്പിച്ചത്.

ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സഅദി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ദഅവാ പ്രസിഡന്റ് സൈനുദ്ധീൻ മുസ്ല്യാർ വാഴവറ്റ കീ നോട്സ് അവതരിപ്പിച്ചു.

ഐ സി എഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ, മമ്മു മാസ്റ്റർ പ്രിൻസിപ്പാൾ അൽ മുന സ്കൂൾ,  ലോക കേരള സഭാ അംഗം ആൽബിൻ ജോസഫ്, അൽ മുന സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് മാസ്റ്റർ, മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, അലവി, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ലുഖ്‌മാൻ വിളത്തൂർ, സിറാജ് വെഞ്ഞാറമൂട്, പ്രവീൺ വല്ലത്ത്, രിസാല സ്റ്റഡി സർക്കിൾ നേതാവ് റഊഫ് പാലേരി,  കെ എം സി സി നേതാവ് ഹമീദ്  വടകര, സഊദി മലയാളം സമാജം ശനീബ് അബൂബക്കർ, എൻ എസ് എച്ച് ഡയറക്ടർ എസ് കെ കുമാർ, കെ സി എഫ്   ഫാറൂഖ് കുപ്പട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സ്നേഹ കേരളം ക്യാമ്പയിനിൽ ഇന്റർനാഷണൽ തലത്തിൽ കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന  ദമാമിലെ അൽ ശാതി, ദവാസിർ യൂണിറ്റുകൾ അടക്കം  മികച്ച പ്രകടനം കാഴ്ചവെച്ച സെക്ടറുകൾക്കും യൂണിറ്റുകൾകൾക്കുമുള്ള പുരസ്‍കാരവും വിതരണം ചെയ്തു.

സലീം സഅദി താഴെക്കോട്, സലീം ഓലപ്പീടിക, ജാഫർ സാദിഖ് തൃശ്ശൂർ, സക്കീർ മാന്നാർ, സിദ്ദിഖ് സഖാഫി ഉറുമി, അബ്ദുർറഹ്മാൻ പുത്തനത്താണി, മുനീർ തോട്ടട, മജീദ് ചങ്ങനാശ്ശേരി, ഹർഷദ് എടയന്നൂർ, ഹംസ സഅദി വണ്ടൂർ, റാഷിദ് കാലിക്കറ്റ്, അഷ്റഫ് പട്ടുവം, നാസർ മസ്താൻ മുക്ക്, സിദ്ദീഖ് ഇർഫാനി, സമീർ  ചാലിശ്ശേരി, നൗഷാദ്  മുതുകുറുശ്ശി, ബഷീർ കോഴിക്കോട്
എന്നിവരും സംബന്ധിച്ചു.

സെൻട്രൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി ഹംസ ഏളാട് നന്ദിയും പറഞ്ഞു.

Latest