Kerala
ഹമാസിനെ തീവ്രവാദികള്‍ എന്നു വിളിക്കുന്നവര്‍ ചരിത്രം അറിയാത്തവര്‍: എംഎം ഹസ്സന്‍
ശശി തരൂരിന്റെ മനസ് ഹമാസിനൊപ്പമാണെന്ന് എംഎം ഹസ്സന്‍
കോഴിക്കോട് | ചരിത്രം അറിയാത്തവരാണ് ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. ഹമാസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് . ഫലസ്തീനികളുടെ പോരാട്ടം സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണെന്നും എം എം ഹസ്സന്‍ കോഴിക്കോട് പറഞ്ഞു.
സാമാജ്യത്വ ശക്തികള്‍ ഗസ്സയില്‍ ഇടപെടുന്നത് ആരും കാണുന്നില്ല. സ്വന്തം മണ്ണിന് വേണ്ടിയാണ് ഫലസ്തീനികളുടെ പോരാട്ടം. ഇക്കാര്യം യാസര്‍ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്.
അതേ സമയം, ശശി തരൂരിന്റെ മനസ് ഹമാസിനൊപ്പമാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. പേര് പറയാതെയാണ് തീവ്രവാദി എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്. അത് അടര്‍ത്തി എടുത്ത് വിവാദം ഉണ്ടാക്കി. തരൂര്‍ യുഎന്നിലൊക്കെ ജോലി ചെയ്ത വ്യക്തിയാണെന്ന് മനസിലാക്കണം. രണ്ട് ഭാഗത്തും സമാധാനം ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഹസ്സന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത് സ്വാഗതാര്‍ഹമാണ്. എം വി ഗോവിന്ദനെതിരെയും കേസ്സെടുക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാവുമെന്നും ഹസ്സന്‍ പറഞ്ഞു