Connect with us

padmaja venugopal

തന്നെ പരാജയപ്പെടുത്തിയവര്‍ മുരളീധരനേയും തോല്‍പ്പിച്ചു: പത്മജ വേണുഗോപാല്‍

മാന്യമായ തോല്‍വി അല്ല മുരളീധരന്റേത്.അതില്‍ വേദന ഉണ്ട്.

Published

|

Last Updated

തൃശ്ശൂര്‍ | തന്നെ പരാജയപ്പെടുത്തിയവര്‍ തന്നെ ആണ് സഹോദരന്‍ മുരളിയേയും തോല്‍പിച്ചതെന്ന് പദ്മജ വേണുഗോപാല്‍. ബി ജെ പിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും അവര്‍ പറഞ്ഞു.

മാന്യമായ തോല്‍വി അല്ല മുരളീധരന്റേത്.അതില്‍ വേദന ഉണ്ട്.തൃശ്ശൂരില്‍ ആരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത് എന്ന് അദ്ദേഹം പറയണം.അത് ആരാണെന്നു ഡിസിസി ഓഫിസിന്റെ മതില്‍ എഴുതി വെച്ചിട്ടുണ്ട്.കോണ്‍ഗ്രസില്‍ അധികാരം കോക്കസിന്റെ കൈയ്യിലാണ്. കെ മുരളീധരനുമായി സംസാരിച്ചിട്ടില്ല. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍. രാഷ്ട്രീയമായി രണ്ട് ചേരിയില്‍ ആണെങ്കിലും സ്‌നേഹത്തിന് ഒരു കുറവും ഇല്ല. തൃശൂരിലെ കോണ്‍ഗ്രസിലെ എല്ലാവരും മോശം ആളുകള്‍ അല്ല. നല്ല ആളുകളുടെ കൈയ്യില്‍ അധികാരം ഇല്ല. കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബി ജെ പിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോള്‍ അറിഞ്ഞത്. തെറ്റിദ്ധാരണ ആയിരുന്നു കൂടുതല്‍. കോണ്‍ഗ്രസ് പറഞ്ഞു ഭയപ്പെടുത്തിയതാണ്. വര്‍ഗീയത പറയുന്നത് കോണ്‍ഗ്രസ് ആണ്. കേരളത്തില്‍ ഇനിയും താമര വിരിയുമെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു. തൃശ്ശൂരില്‍ രാഷ്ട്രീയം പഠിച്ചാല്‍ എവിടെയും പ്രവര്‍ത്തിക്കാം എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Latest