Kuwait
കുവൈത്തില്‍ റമസാന്‍ മാസപിറവി കാണുന്നവര്‍ അറിയിക്കണം
മാസപിറവി ദര്‍ശന അവലോകന യോഗം ചേരും.

കുവൈത്ത് സിറ്റി | കുവൈത്തില്‍ റമസാന്‍ മാസപിറവി ദര്‍ശനവുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേരാന്‍ തീരുമാനം. ഇതനുസരിച്ച് ഫെബ്രുവരി 28ന് വെള്ളിയാഴ്ച വൈകിട്ട് മുബാറക് അല്‍ അബ്ദുല്ല അല്‍ ജാബര്‍ ഏരിയയിലെ സുപ്രീം ജുഡീഷ്യല്‍ കാര്യാലയത്തില്‍ മാസപിറവി ദര്‍ശന അവലോകന യോഗം ചേരും. കഴിഞ്ഞദിവസം നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷത്തെ റമസാന്‍ നോമ്പ് തുടങ്ങുന്നത് മാര്‍ച്ച് ഒന്ന് ശനിയാഴ്ച മുതല്‍ ആയിരിക്കുമെന്നുള്ള ഗോളശാസ്ത്ര പ്രവചനങ്ങള്‍ ഇതിനകം പുറത്ത് വന്നിരുന്നു. എന്നാല്‍ മാസപിറവി ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തീരുമാനം പ്രഖ്യാപിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി 28ന് വൈകിട്ട് മുതല്‍ റമസാന്‍ മാസപിറവി കാണുന്ന പക്ഷം 25376934 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്നും രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും അധികൃതര്‍ ആഹ്വാനം ചെയ്തു.