Connect with us

Kerala

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചവര്‍ അറസ്റ്റില്‍

വീട്ടില്‍ നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ പിടികൂടിയിരുന്നു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന്‍ എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളില്‍നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും പിടികൂടി.

ഇന്നലെ രാവിലെയാണ് വളയത്ത് കിണറ്റില്‍ കാട്ടുപന്നി വീണത്. തുടര്‍ന്ന് ഇവര്‍ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പന്നി കിണറ്റില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന വിവരമാണ് ലഭിച്ചത്. സംശയം തോന്നി നടത്തിയ പരിശോധനയില്‍ പന്നിയെ കൊന്ന് കറിവെച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

Latest