pegasusspyware
പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന് സംശയിക്കുന്നവര്‍ക്ക് പരാതി നല്‍കാം
ജനുവരി ഏഴാണ് പരാതി നല്‍കാനുള്ള അവസാന തീയതി

ന്യൂഡല്‍ഹി | പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് സംശയിക്കുന്നവര്‍ക്ക് പരാതി നല്‍കാം. അന്വേഷണവുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെയാണ് പരാതി നല്‍കാന്‍ അവസരം.
ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരിട്ട് ബന്ധപ്പെടാമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്. ഇവര്‍ തങ്ങളുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടു എന്ന് സംശയിക്കുന്നതിന് വ്യക്തമായ കാരണം ചൂണ്ടിക്കാണിക്കണം. അന്വേഷണാവശ്യാര്‍ഥം ഫോണ്‍ പരിശോധനക്ക് നല്‍കാന്‍ തയ്യാറാണോ എന്നും ഇവര്‍ കമ്മിറ്റിയെ അറിയിക്കണം. ജനുവരി ഏഴാണ് പരാതി നല്‍കാനുള്ള അവസാന തീയതി.
---- facebook comment plugin here -----