kannur university pg syllabus issue
സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിഞ്ഞവരെ ഇവിടെ മഹത്വവത്ക്കരിക്കാറില്ല: സിലബസ് വിവാദത്തില്‍ മുഖ്യമന്ത്രി
ഏത് പിന്തിരിപ്പന്‍ ആശയങ്ങളേയും വിമര്‍ശനാത്മകമായി പരിശോധിക്കാം
തിരുവനന്തപുരം | സ്വാതന്ത്ര്യ സമരത്തിനോട് മുഖം തിരിഞ്ഞു നിന്നവരേയും അത്തരം ആശയങ്ങളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇവിടെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ് എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏത് പിന്തിരിപ്പന്‍ ആശയങ്ങളേയും വിമര്‍ശനാത്മകമായി നമുക്ക് പരിശോധിക്കേണ്ടി വരും. എന്നാല്‍ അതിനെ മഹത്വവത്കരിക്കാതിരുന്നാല്‍ മതി. കണ്ണൂര്‍ സര്‍വകലാശാലയുടെ വി സി കാര്യങ്ങള്‍ വിശദീകരിച്ചതാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതില്‍ നിലപാട് വ്യക്തമാണ്. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാര്‍ശയില്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി