Connect with us

Educational News

ഒരുമിച്ച് പിറന്നവര്‍ ഒന്നിച്ചെത്തി; മഹ്‌ളറ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം ആവേശമായി

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും ഒരേ ദിവസം എം ബി ബി എസ് പാസ്സായി പുറത്തിറങ്ങി ശ്രദ്ധ നേടിയവരുമായ ഇരട്ട സഹോദരികള്‍ ഡോ. റാനിഷ ഫാത്വിമയും ഡോ. റിന്‍ഷ ഫാത്വിമയുമാണ് വിദ്യാര്‍ഥികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്തത്.

Published

|

Last Updated

മഹ്ളറ പബ്ലിക് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഡോ. റിന്‍ഷ ഫാത്വിമ, ഡോ. റാനിഷ ഫാത്വിമ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | മാവൂര്‍ മഹ്ളറ പബ്ലിക് സ്‌കൂളില്‍ ഇന്നലെ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയത് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും ഒരേ ദിവസം എം ബി ബി എസ് പാസ്സായി പുറത്തിറങ്ങി ശ്രദ്ധ നേടിയവരുമായ ഇരട്ട സഹോദരികളായ മിടുക്കികള്‍. പാഴൂര്‍ സ്വദേശികളായ ഡോ. റാനിഷ ഫാത്വിമയും ഡോ. റിന്‍ഷ ഫാത്വിമയുമാണ് വിദ്യാര്‍ഥികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്തത്.

സ്‌കൂള്‍ കാലത്ത് ശരാശരി പഠനനിലവാരം മാത്രം പുലര്‍ത്തിയിരുന്ന തങ്ങള്‍ക്ക് എം ബി ബി എസ് പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കില്‍ അസാധ്യമായതൊന്നുമില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ റാനിഷയും റിന്‍ഷയും പറഞ്ഞു. കഠിന പ്രയത്നത്തിലൂടെയും സ്വപ്നങ്ങള്‍ക്ക് പിന്നാലെയും പറന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാലം ആഘോഷിക്കണം. ഇരുവരും ചേര്‍ന്നാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. സീനിയര്‍ പ്രിന്‍സിപ്പല്‍ ജംഷീര്‍ പെരുവയല്‍ പുതിയ അധ്യായന വര്‍ഷത്തിന്റെ സന്ദേശം നല്‍കി.

പ്രിന്‍സിപ്പല്‍ വി ഫാഹിദ , വൈസ് പ്രിന്‍സിപ്പല്‍ ഗാഗി, മഹ്ളറ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സ്വാലിഹ് ഒ, പി ടി എ പ്രസിഡന്റ് നവാസ് കുതിരാടം പ്രസംഗിച്ചു. സ്‌കൂളിലെ രക്ഷിതാക്കള്‍ക്കായി നടത്തിയ സ്റ്റാറ്റസ് ചലഞ്ചില്‍ വിജയികളായ സുല്‍ഫി, ഹബീബ, പി വി അബ്ദുല്‍ ഹക്കീം എന്നിവര്‍ക്കുള്ള പ്രൈസ് മണിയും വിതരണം ചെയ്തു. ഓഫീസ് മാനേജര്‍ കെ പി അബ്ദുല്‍ അസീസ്, സൈക്ക സലീം, ജിന്‍ഷിറ, രമ്യശ്രീ സംബന്ധിച്ചു.

 

 

 

Latest