Connect with us

Kerala

തോട്ടട ഐ ടി ഐ സംഘര്‍ഷം; കെ എസ് യു ജില്ലയില്‍ ഇന്ന് പഠിപ്പു മുടക്കും

സംഭവത്തില്‍ എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

കണ്ണൂര്‍ | തോട്ടട ഐ ടി ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ എസ് യു ജില്ലയില്‍ ഇന്ന് പഠിപ്പു മുടക്കും. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും പഠിപ്പു മുടക്ക് നടക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധവും സംഘടിപ്പിക്കും. സംഭവത്തില്‍ എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എസ് എഫ് ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് റിബിന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഐ ടി ഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകന്‍ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ആഷിക്കിന്റെ പരാതിയില്‍ ആറ് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയുമാണ് കേസെടുത്തത്.

പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതില്‍ 17 എസ് എഫ്‌ഐ, കെ എസ് യു പ്രവര്‍ത്തകരുടെ പേരിലും കേസുണ്ട്. മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും ഉള്‍പ്പെടുത്തി പോലീസ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

 

Latest