Connect with us

Kozhikode

തോട്ടുമുക്കം മസ്ജിദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സ്വാദിഖലി തങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

അസര്‍ നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി

Published

|

Last Updated

മുക്കം | പുനര്‍ നിര്‍മിച്ച തോട്ടുമുക്കം ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചു. അസര്‍ നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

മഹല്ല് നിവാസിയായിരുന്ന യു കെ അലിയുടെ ഓര്‍മക്ക് അദ്ദേഹത്തിന്റെ കുടുംബം നാടിന് വേണ്ടി സമര്‍പ്പിക്കുന്ന ആംബുലന്‍സ് കൈമാറ്റവും ചടങ്ങില്‍ നടന്നു. അബ്്ദുല്ലത്വീഫ് ബാഖവി കാവനൂര്‍, വടശ്ശേരി ഹസന്‍ മുസ്്‌ലിയാര്‍, യൂസുഫ് ഫാളിലി കൊടിഞ്ഞി, അബ്്ദുല്ല ബാഖവി മഞ്ഞപ്പറ്റ, അഹ്്മദ് മുനീര്‍ അല്‍ ഹസനി സംബന്ധിച്ചു.