Malappuram
മഅദിന്‍ ജീലാനി അനുസ്മരണ ആത്മീയ സംഗമത്തിന് ആയിരങ്ങള്‍
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി.
ജീലാനി അനുസ്മരണ ആത്മീയ സംഗമത്തിന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു.
മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ജീലാനി അനുസ്മരണ ആത്മീയ സംഗമത്തിന് ആയിരങ്ങള്‍. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. ശൈഖ് ജീലാനി (റ) ആത്മീയ ലോകത്തെ മഹാഗുരുവായിരുന്നുവെന്നും അവിടുത്തെ ജീവിത പാഠങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മര്‍ഹൂം അഗത്തി ഉസ്താദ് അനുസ്മരണ സംഗമവും നടത്തി. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. 2025 മഅദിന്‍ കലണ്ടര്‍ പ്രകാശന കര്‍മവും നടന്നു. മുള്‌രിയ്യ, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ സംഘടിപ്പിച്ചു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് അബ്ദുറഹ്മാന്‍ മഷ്ഹൂദ് അല്‍ അസ്ഹരി തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജബ്ബാര്‍ ബാഖവി ചെറുകുന്ന്, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുസ്സലാം ഫൈസി കൊല്ലം, മുഹമ്മദ് ചെറുകുന്ന്, വണ്ടിച്ചാല്‍ അഹ്മദ് ഹാജി സംബന്ധിച്ചു.