Connect with us

Educational News

ജാമിഅതുല്‍ ഹിന്ദ് പ്രവേശന പരീക്ഷ ജെ-സാറ്റ് എഴുതി ആയിരങ്ങള്‍

50 കേന്ദ്രങ്ങളിലാണ് ജെ സാറ്റ് പരീക്ഷ നടന്നത്.

Published

|

Last Updated

മലപ്പുറം മഅ്ദിനിലെ ജെ സാറ്റ് പ്രവേശന പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍

കോഴിക്കോട്|സമന്വയ വിദ്യാഭ്യാസത്തിന്റെ മധുനുകരാന്‍ കൊതിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ജാമിഅതുല്‍ ഹിന്ദ് പ്രവേശന പരീക്ഷ ജെ-സാറ്റ് എഴുതി. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴിലുള്ള 300ല്‍ പരം സ്ഥാപനങ്ങളിലേക്കാണ് ജെ സാറ്റ് വഴി ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നല്‍കുന്നത്. ഇന്ത്യക്കകത്തും പുറത്തുമായി അമ്പത് കേന്ദ്രങ്ങളിലാണ് ഇന്നലെ പരീക്ഷ നടന്നത്. മലപ്പുറം മഅ്ദിനിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ ജെ സാറ്റ് പരീക്ഷക്കെത്തിയത്. 400ഓളം വിദ്യാര്‍ഥികളാണ് ഈ കേന്ദ്രത്തില്‍ മാത്രം പരീക്ഷയെഴുതിയത്.

എഴുത്തു പരീക്ഷക്കും ഇന്റര്‍വ്യൂവിനും പുറമെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രത്യേകം ക്ലാസുകളും കേന്ദ്രങ്ങളില്‍ വെച്ച് നടന്നു. എട്ട്, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്.

ഇന്റര്‍വ്യൂവിവിനും എഴുത്ത് പരീക്ഷക്കും പുറമെ സാഹിത്യോത്സവ്, ജാമിഅ മഹ്റജാന്‍, സ്‌കൂള്‍ കലോല്‍സവം, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ നേട്ടങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കുന്നുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.

പരീക്ഷാ ഫലങ്ങള്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ https://jamiathulhind.com/ വഴി പ്രഖ്യാപിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ്, പ്രവേശന നടപടിക്രമങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കും. മെയ് രണ്ടാം വാരത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും ജാമിഅ അധികൃതര്‍ അറിയിച്ചു.