Connect with us

Kerala

മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണി; യുവാവ് ജീവനൊടുക്കിയ നിലയില്‍

രതീഷിന് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.

Published

|

Last Updated

തൃശൂര്‍ |  യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിയ്യൂര്‍ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

രതീഷിന് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. വീട്ടിലെത്തിയും ഫോണിലൂടെയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ സമ്മര്‍ദ്ദം സഹിക്കാതെയാണ് രതീഷ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

 

---- facebook comment plugin here -----

Latest