Connect with us

National

മോദിയെയും യോഗിയെയും വധിക്കുമെന്ന് ഭീഷണി; 16 കാരന്‍ പിടിയില്‍

ഒരു മാധ്യമ സ്ഥാപനത്തിലേക്കാണ് കുട്ടി ഇമെയില്‍ അയച്ചതെന്നാണ് പ്രാഥമിക വിവരം.

Published

|

Last Updated

നോയിഡ| പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ നോയിഡ പോലീസ് പിടികൂടി. തുടര്‍ന്ന് കുട്ടിയ്ക്ക് ജാമ്യം അനുവദിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു മാധ്യമ സ്ഥാപനത്തിലേക്കാണ് കുട്ടി ഇമെയില്‍ അയച്ചതെന്നാണ് പ്രാഥമിക വിവരം. ലഖ്‌നൗവില്‍ നിന്ന് ഇന്നലെയാണ് കുട്ടിയെ പിടികൂടിയത്. പിന്നീട് കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

ബിഹാര്‍ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ ചിന്‍ഹട്ട് ഏരിയയില്‍ നിന്ന് പിടികൂടിയതായി നോയിഡ എസിപി രജനീഷ് വര്‍മ പറഞ്ഞു. ഏപ്രില്‍ 5-നാണ് സെക്ടര്‍ 20 പോലീസ് സ്റ്റേഷനില്‍ വധഭീഷണി സംബന്ധിച്ച് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എപിസി സെക്ഷന്‍ 153 എ (1 ബി), 505 (1 ബി), 506, 507 എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest