Connect with us

Kerala

പോലീസ് സ്‌റ്റേഷന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി ; പ്രതിയെ താഴെയിറക്കി ഫയര്‍ഫോഴ്‌സ്

തനിക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ പ്രതി മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

Published

|

Last Updated

വെള്ളറട | പോലീസ് സ്‌റ്റേഷനു മുന്നിലെ മഹാഗണി മരത്തില്‍ കയറി പ്രതിയുടെ ആത്മഹത്യാഭീഷണി. കുന്നത്തുകാല്‍ തോട്ടത്തില്‍ വീട് പാതിരാശ്ശേരിയില്‍ ഷാജി (35) ആണ് മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.അന്വേഷണത്തിന്റെ ഭാഗമായി നിരവധി കേസുകളില്‍ പ്രതിയായ ഷാജുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വെള്ളറട പോലീസ് എത്തിയിരുന്നു.തുടര്‍ന്നാണ് തനിക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജി മരത്തില്‍ കയറി ആത്മഹത്യാഭീഷണി ഉയര്‍ത്തിയത്.

വെള്ളറട സബ് ഇന്‍സ്‌പെക്ടര്‍ ഷാജിയെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാളി. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഷാജി കയറിയ മരത്തിന് ചുറ്റം വലകെട്ടി ഇയാളെ താഴെ ഇറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷാജി മരത്തിനു മുകളിലേക്ക് വീണ്ടും കയറി. ഇതോടെ മരകൊമ്പ് ഒടിഞ്ഞുവീഴുമെന്ന അവസ്ഥയിലായി. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഷാജിയുമായി ഫോണില്‍ സംസാരിച്ചു. ജാമ്യം ലഭിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാമെന്നും കേസ് പിന്‍വലിക്കാനുള്ള ക്രമീകരണങ്ങള്‍ കോടതിയില്‍ നീക്കാം എന്നുമുള്ള ഉറപ്പിന്‍മേല്‍ ഷാജി താഴെ ഇറങ്ങുകയായിരുന്നു.

താഴെ ഇറങ്ങിയ ഷാജിയെ ഫയര്‍ഫോഴ്‌സ് പോലീസിനെ ഏല്‍പ്പിച്ചു.

Latest