Connect with us

National

സല്‍മാന്‍ ഖാന് യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഭീഷണി സന്ദേശം

ഹരിയാന സ്വദേശിയാണ് വിദ്യാര്‍ഥിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Published

|

Last Updated

മുംബൈ| യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശം അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.

ഹരിയാന സ്വദേശിയാണ് വിദ്യാര്‍ഥിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യു.കെയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഈ വര്‍ഷാവസാനം പഠനം അവസാനിക്കുന്നതോടെ വിദ്യാര്‍ഥി നാട്ടിലെത്തും. കുറച്ചുദിവസം മുമ്പാണ് തന്റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം സല്‍മാന്റെ ശ്രദ്ധയില്‍ പെട്ടത്.