Kerala
ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; മലയാളി തിരുവനന്തപുരത്ത് പിടിയില്‍
48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ 2 ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി
മുംബൈ | മുംബൈ വിമാനത്താവളത്തിന് നേരെ ആക്രമണ ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ചയാണ് ഇ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ സഹര്‍ പോലീസ് ആണ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു ഇ മെയില്‍ സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ 2 ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി
---- facebook comment plugin here -----