Connect with us

Kerala

ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Published

|

Last Updated

കല്‍പ്പറ്റ | മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മാനന്തവാടി ജില്ലാ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. ജയിലിനുള്ളില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയെ മാറ്റാന്‍ ബത്തേരി കോടതി അനുമതി നല്‍കിയിരുന്നു.

അതേസമയം, റോജിയുടെ സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജില്ല ജയിലില്‍ തുടരും. ഇതിന് മുമ്പ് ജയിലില്‍ ചോദ്യം ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും റോജിയും ആന്റോയും ഭീഷണിപ്പെടുത്തിയിരുന്നു.

Latest