Connect with us

Ongoing News

ഒന്നിനെതിരെ മൂന്ന്; ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി പഞ്ചാബ്

പഞ്ചാബിനായി വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലൂക മജ്‌സെനിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മിലോസ് ഡ്രിങ്കിക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി.

Published

|

Last Updated

കൊച്ചി | ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിന് പഞ്ചാബ് എ ഫ്‌സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് അടിയറവു പറഞ്ഞത്. പഞ്ചാബിനായി വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലൂക മജ്‌സെനിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മിലോസ് ഡ്രിങ്കിക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി.

39-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. പഞ്ചാബ് പെനാള്‍ട്ടി ബോക്‌സിലേക്ക് കൃത്യമായി എത്തിയ കോര്‍ണര്‍ കിക്കിന് തലവെച്ചാണ് ഡ്രിങ്കിക് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നേടിക്കൊടുത്തത് (1-0). നാലു മിനുട്ട് പിന്നിടും മുമ്പു തന്നെ പഞ്ചാബ് സമനില ഗോള്‍ സ്വന്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് താരങ്ങളെ കബളിപ്പിച്ച് മുന്നേറിയ മഹ്ദി തലാല്‍ പന്ത് വിദഗ്ധമായി ഗിലിന് കൈമാറി. തന്നെ മാര്‍ക്ക് ചെയ്തിരുന്ന കോട്ടലിനെ മറികടന്ന് ജോര്‍ദാന്‍ ലക്ഷ്യം കണ്ടു (1-1).

61-ാം മിനുട്ടില്‍ പഞ്ചാബ് രണ്ടാം ഗോള്‍ കണ്ടെത്തി. ഇടത് വിംഗില്‍ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് പായിച്ചു. തട്ടിയകറ്റാനുള്ള ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിന്റെ ശ്രമം പാഴായി. തഞ്ചം നോക്കി നിന്ന ജോര്‍ദാന്‍ പന്ത് ഹെഡ്ഢറിലൂടെ വലയിലെത്തിച്ചു (2-1). കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കേ മാജ്‌സെന്‍ പഞ്ചാബിന്റെ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. പെനാള്‍ട്ടിയിലൂടെയായിരുന്നു ഗോള്‍. മാജ്‌സെനിന്റെ വലതു കാല്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ അസ്തപ്രജ്ഞനാക്കി വലയിലെത്തി (3-1).

---- facebook comment plugin here -----

Latest