Kerala
തൃശൂരില്‍ ക്ഷേത്രോത്സവത്തിനിടെ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍
അഞ്ഞൂര്‍കുന്ന് സ്വദേശികളായ അഭിലാഷ്, അഭിജിത്ത്, ദേവജിത്ത് എന്നിവരെയാണ് പിടികൂടിയത്.

തൃശൂര്‍|തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിങ്കളാഴ്ച രാത്രി 10 മണിയേടെയാണ് സംഭവം.
അഞ്ഞൂര്‍കുന്ന് സ്വദേശികളായ അഭിലാഷ്, അഭിജിത്ത്, ദേവജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗുരുവായൂര്‍ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്.
---- facebook comment plugin here -----