Connect with us

kanjavu case

എട്ട് കിലോ കഞ്ചാവുമായി ആലപ്പുഴയില്‍ മൂന്ന്‌ പേര്‍ പിടിയില്‍

എറണാകുളം സ്വദേശി സുകന്യ, മലപ്പുറം സ്വദേശികളായ ജുനൈദ്, റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്

Published

|

Last Updated

ആലപ്പുഴ |  ജില്ലയില്‍ എട്ട് കിലോ കഞ്ചാവുമായി മൂന്ന്‌പേര്‍ പിടിയില്‍. എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്‌നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലായി മാരാരിക്കുളം പോലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

മതിലകം ആശുപത്രി ഭാഗത്ത് നിന്നും, കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തു നിന്നുമാണ് ഇവര്‍ പിടിയിലാകുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

 

 

 

Latest