National
മേഘാലയയില്‍ 14 കോടിയുടെ ഹെറോയിനുമായി മൂന്ന് പേര്‍ പിടിയില്‍
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്

ഷില്ലോംഗ്| മേഘാലയിലെ റി ഭോയ് ജില്ലയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച 14 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി.
മണിപ്പൂരില്‍ നിന്ന് ഷില്ലോംഗിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച വരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. 158 പെട്ടി ഹെറോയിനും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും കസ്റ്റഡിയിലെടുത്തവര്‍ സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് അറിയിച്ചു
---- facebook comment plugin here -----