Connect with us

Kerala

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

ചില്ലറ വില്‍പ്പനക്കാരിലേക്ക് ലഹരി എത്തിക്കുന്നവരാണ് പ്രതികള്‍.

Published

|

Last Updated

വണ്ടൂര്‍ | വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍ (34), നിലമ്പൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് കാളികാവ് എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.

കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലും സംഘവും സംസ്ഥാനപാതയിൽ വടപുറത്തുല നടത്തിയ വാഹനപരിശോധനയിലാണ് പതിമൂന്നരലക്ഷത്തിന്റെ എംഡിഎംഎയുമായി പ്രതികള്‍ പിടിയിലായത്. പ്രതികള്‍ മൂന്നുപേരും സുഹൃത്തുക്കളാണ്. ഇവര്‍ സഞ്ചരിച്ച കാറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ചില്ലറ വില്‍പ്പനക്കാരിലേക്ക് ലഹരി എത്തിക്കുന്നവരാണ് പ്രതികള്‍.

പ്രിവന്റീവ് എക്സൈസ് ഓഫീസര്‍ കെഎസ് അരുണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം സുലൈമാന്‍, കെപി ഹബീബ്, അഫ്സല്‍, വി ഷരീഫ്, വി ലിജിന്‍, കെവി വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം കൊടുത്തത്.

---- facebook comment plugin here -----

Latest