Connect with us

CHILD MISSING

തിരുവനന്തപുരത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാതായി

11,13, 14 വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ വെഞ്ഞാറമൂട് നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 11,13, 14 വയസുള്ള ആണ്‍കുട്ടികളെയാണ് കാണാാതായത്. വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്നാണ് ഇന്ന് രാവിലെ മുതല്‍ കുട്ടികളെ കാണാതായതെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതായ മൂന്ന് കുട്ടികളും ബന്ധുക്കളാണ്. ഒരു കുട്ടിയുടെ പക്കല്‍ 4000ത്തോളം രൂപയുണ്ടെന്ന് കുടുബം പോലീസിനോട് പറഞ്ഞു. സ്‌കൂള്‍ ബാഗും മറ്റും ഇവരുടെ പക്കലുണ്ട്. കാണാതായ കുട്ടികളില്‍ ഒരാള്‍ നേരത്തെയും വീടുവിട്ട് പോയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു

 

Latest