Connect with us

Kerala

വടക്കന്‍ പറവൂരില്‍ മൂന്ന് കുട്ടികളെ പുഴയില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത്  കണ്ട് നാട്ടുകാരാണ് കുട്ടികളെ തിരക്കിയത്

Published

|

Last Updated

കൊച്ചി | വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ മൂന്ന് കുട്ടികളെ പുഴയില്‍ വീണ് കാണാതായി. ചെറിയപല്ലന്‍തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. ഇവരെ കണ്ടെത്താനായി നാട്ടുകാരും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ( 10 ), അഭിനവ് (12), വടക്കന്‍ പറവൂര്‍ മന്നം സ്വദേശി ശ്രീരാഗ് (12 ) എന്നിവരെയാണ് കാണാതായിരിക്കുന്നത്.

ഉച്ചക്ക് ശേഷം ഇവര്‍ കുളിക്കാനായി എത്തിയത്. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത്  കണ്ട് നാട്ടുകാരാണ് കുട്ടികളെ തിരക്കിയത്. പിന്നീടാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Latest