coaching students death
രാജസ്ഥാനിലെ കോട്ടയില്‍ മൂന്ന് കോച്ചിംഗ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു
അടുത്ത വര്‍ഷങ്ങളായി ഇവിടെ നിരവധി മരണങ്ങളും നടന്നിട്ടുണ്ട്.
കോട്ട | മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളുടെ കോച്ചിംഗിന് രാജ്യത്ത് പേരുകേട്ട രാജസ്ഥാനിലെ കോട്ടയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. 16, 17, 18 വയസ്സുള്ളവരാണ് മരിച്ചത്. രണ്ട് പേര്‍ ബിഹാര്‍ സ്വദേശികളും ഒരാള്‍ മധ്യപ്രദേശില്‍ നിന്നുള്ളയാളുമാണ്.
ബിഹാറില്‍ നിന്നുള്ള അങ്കുശ്, ഉജ്വല്‍ എന്നിവരും മധ്യപ്രദേശില്‍ നിന്നുള്ള പ്രണവുമാണ് മരിച്ചത്. അങ്കുഷ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗും മറ്റ് രണ്ട് പേര്‍ നീറ്റ് പരിശീലനവുമാണ് നടത്തിയിരുന്നത്. അങ്കുശും ഉജ്വലും തൊട്ടടുത്ത മുറികളിലാണ് താമസിച്ചിരുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
മെഡിക്കല്‍- എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്ന രാജ്യത്തെ പ്രധാന കേന്ദ്രമാണ് കോട്ട. ഇവിടെ നിരവധി സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളുണ്ട്. എന്നാല്‍ അടുത്ത വര്‍ഷങ്ങളായി ഇവിടെ നിരവധി മരണങ്ങളും നടന്നിട്ടുണ്ട്. കോച്ചിംഗ് കേന്ദ്രങ്ങളിലെ അമിത സമ്മര്‍ദമാണ് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.