Connect with us

stray dog bite

മൂന്ന് ദിവസം മുമ്പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

മരണകാരണം പേവിഷബാധയാണോ എന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

Published

|

Last Updated

തൃശൂർ | മൂന്ന് ദിവസം മുമ്പ് തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ തൃശൂരിൽ മരിച്ചു. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു. കണ്ടാണശ്ശേരി സ്വദേശി ഷീല (52) ആണ് മരിച്ചത്. മരണകാരണം പേവിഷബാധയാണോ എന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

നായയുടെ കടിയേറ്റയുടനെ ഇവർ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം അടക്കമുള്ളവക്ക് ശേഷമേ മരണകാര്യം സ്ഥിരീകരിക്കാനാകൂ.

Latest