Connect with us

International

ജപ്പാനിൽ എയർ ആംബുലൻസ് കടലിൽ തകർന്ന് വീണ് മൂന്ന് പേർ മരിച്ചു

പൈലറ്റും മെക്കാനിക്കുമടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

ടോക്കിയോ| തെക്കുപടിഞ്ഞാറൻ ജപ്പാനിൽ എയർ ആംബുലൻസ് കടലിൽ തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. നാഗസാക്കിയിലെ  സുഷിമ ദ്വീപിൽ നിന്ന് ഫുകുവോക്കയിലെ ആശുപത്രിയിലേക്ക്  രോഗിയുമായി പോയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.

86 വയസ്സുള്ള രോഗി, അവരുടെ 68 വയസ്സുള്ള കുടുംബാംഗം, 34 വയസ്സുള്ള ഡോക്ടർ എന്നിവരാണ് മരണപെട്ടതെന്ന്  ജപ്പാൻ തീര സംരക്ഷണ സേന പറഞ്ഞു. ആശയവിനിമയം നഷ്ടപ്പെട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഹെലികോപ്റ്റർ കടലിൽ തകർന്ന് വീഴുകയായിരുന്നു. പൈലറ്റും മെക്കാനിക്കുമടക്കം മൂന്ന് പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ കുറിച്ച് ദേശീയ സമുദ്ര സുരക്ഷാ സമിതി അന്വേഷണം നടത്തും.  കഴിഞ്ഞ വർഷം ജൂലൈയിൽ ഹെലികോപ്റ്റർ ഫുകുവോക്ക മേഖലയിലെ കൃഷിയിടത്തിൽ ഇടിച്ചിറങ്ങി രണ്ട് പേർ മരണപ്പെട്ടിരുന്നു


---- facebook comment plugin here -----


Latest