Ongoing News
ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡില്‍ ദുബൈയിലെ മൂന്ന് കേന്ദ്രങ്ങള്‍
2023 മാര്‍ച്ചിലാണ് അല്‍ ശിന്ദഗ മ്യൂസിയം തുറന്നത്. യു എ ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം ആണിത്.
ദുബൈ|അല്‍ ശിന്ദഗ മ്യൂസിയം, അല്‍ഫഹീദി ചരിത്രമേഖല, ഇത്തിഹാദ് മ്യൂസിയം എന്നിവക്ക് ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡിന്റെ പുതിയ പതിപ്പില്‍ അംഗീകാരം. സന്ദര്‍ശകര്‍ക്ക് ഇമാറാത്തി സംസ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ കഴിയുന്ന ഈ പൈതൃക സൈറ്റുകള്‍ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
2023 മാര്‍ച്ചിലാണ് അല്‍ ശിന്ദഗ മ്യൂസിയം തുറന്നത്. യു എ ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം ആണിത്. 80 ചരിത്രപരമായ വീടുകളില്‍ പരന്നുകിടക്കുന്ന 22 പവലിയനുകള്‍ ഇവിടെയുണ്ട്. 19ാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ 1970-കള്‍ വരെ നഗരം എങ്ങനെയായിരുന്നുവെന്ന് സന്ദര്‍ശകരെ അനുഭവിക്കാന്‍ അനുവദിക്കുന്ന, ലക്ഷ്യസ്ഥാനങ്ങളിലൊന്നായാണ് അല്‍ ഫാഹിദി ഹിസ്റ്റോറിക്കല്‍ അയല്‍പക്കം.
---- facebook comment plugin here -----